ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ അവാര്‍ഡിന്റെ നോമിനേഷനില്‍ അവസാന മൂന്നുപേരില്‍ ഒരാളായി ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. 2023ലെ ജേര്‍ണലിസം വിഭാഗത്തിലാണ് മുഹമ്മദ് സുബൈര്‍ അവസാന ഘട്ടത്തിലെത്തിയത്. ലോകത്ത് എമ്പാടും സെന്‍സര്‍ഷിപ്പിനെതിരായ പോരാട്ടത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയവര്‍ക്കാണ് ഇന്‍ഡക്‌സ് ഓണ്‍ സെന്‍സര്‍ഷിപ്പ് ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ അവാര്‍ഡ് നല്‍കുന്നത്.
ഇന്ത്യന്‍ ഫാക്ട് ചെക്ക് പ്ലാറ്റ്‌ഫോം ആയ ആള്‍ട്ട ന്യൂസ് സ്ഥാപക മുഹമ്മദ് സുബൈറിന് ഭരണകക്ഷിയില്‍ സ്വാധീനമുള്ള അംഗങ്ങള്‍ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളെ പുറത്തുകൊണ്ടുവന്നതിന് ഭീഷണി നേരിടേണ്ടി വന്നുവെന്ന് സംഘടന പറയുന്നു.
2022ല്‍ ഇദ്ദേഹത്തിനെതിരെ മതവികാരം വ്രണപ്പെടുത്തി എന്ന പേര് പറഞ്ഞ് ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.