അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി ഫ്രീ സോണ്‍ വരുന്നു. ചെറുകിട-ഇടത്തരം നിക്ഷേപകരെ ആകര്‍ഷിക്കുംവിധമാണ് അബുദാബി വിമാനത്താവള അധികൃതര്‍ പുതിയ വ്യവസായ മേഖലക്ക് തുടക്കം കുറിക്കുന്നത്.
വിമാനത്താവളത്തിന് തെക്ക് ഭാഗത്തായി രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഇതിനായി സൗകര്യമൊരുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ നൂറിലധികം വ്യവസായ യൂണിറ്റുകളാണ് ഇവിടെ ഉണ്ടാകുക.
റിയല്‍എസ്റ്റേറ്റ്, ലോജിസ്റ്റിക് മേഖലകളില്‍ ഇതിലൂടെ പുതിയ മുന്നേറ്റമുണ്ടാകുമെന്ന അബുദാബി എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ മൗറിന്‍ ബന്നര്‍മെന്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി അബുദാബി പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് വ്യോമഗതാഗതത്തിന് തുറന്നുകൊടുത്തത്.