ദേശീയ അവധി ദിനങ്ങളില്‍ ഇനി യുഎഇയില്‍ സൗജന്യ വൈഫൈ. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയില്‍ സൗജന്യ വൈഫൈ ഒരുക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എത്തിസാലാത്ത് സൗജന്യ വൈഫൈ ഒരുക്കുന്നത്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ മാളുകള്‍, കഫേകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം എല്ലാവര്‍ക്കും വൈഫൈ സേവനം ലഭ്യമാകും. ഈ സേവനം ഉപയോഗിക്കുന്നതിന് എത്തിസാലാത്തിന്റെ യുഎഇ വൈഫൈ യുമായി കണക്ട് ചെയ്താല്‍ മതിയാകും.