ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ പരിധിയില്ലാതെ സൗജന്യ വൈഫൈ ലഭ്യാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ മക്തൂം വിമാനത്താവളത്തിലും അതിവേഗ സൗജന്യ വൈഫൈ പരിധിയില്ലാതെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ദുബൈ ഇന്റര്‍നാഷണല്‍, ദുബൈ വേള്‍ഡ് സെന്‍ട്രലിലും സംവിധാനം നടപ്പാക്കിയത്. ദീര്‍ഘകാലം യാത്രക്കാരുടെ പ്രതീക്ഷകളെ കുറിച്ച് സര്‍വേ നടത്തിയ ശേഷമാണ് വൈഫൈ ലഭ്യമാക്കാനുള്ള തീരുമാനമെടുത്തത്.
ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര ഹബ് എന്ന നിലയില്‍ നിരവധി ലോക യാത്രകളുടെ ഹൃദയമാണ് തങ്ങളെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ബിസിനസ് ടെക്‌നോളജി എക്‌സി. വൈസ്പ്രസിഡന്റ് മൈക്കല്‍ ഇബ്ബിസ്റ്റണ്‍ പറഞ്ഞു. ഈ വര്‍ഷം ജൂലൈ മുതല്‍ കോണ്‍കോഴ്‌സ് ഡിയില്‍ നടത്തി പൈലറ്റ് പദ്ധതിയുടെ വിജയത്തിനു ശേഷമാണ് എല്ലാ ടെര്‍മിനലുകളിലും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.