ദുബൈ: ലോകത്ത് ആദ്യമായി തൊഴിലാളികളുടെ ബസുകളില്‍ സൗജന്യ വൈ ഫെ ഏര്‍പ്പെടുത്തിയും ടെലിവിഷന്‍ സ്‌ക്രീന്‍ ഘടിപ്പിച്ചും യുഎഇ പുതിയ ചരിത്രമെഴുതി. മാനസിക സംഘര്‍ഷം കുറച്ച് തൊഴിലാളികളെ കൂടുതല്‍ ഉന്മേഷമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 5,000ത്തിലധികം തൊഴിലാളികളുള്ള വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിംഗാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള ബസ് യാത്രക്കിടയില്‍ ലഭിക്കുന്ന സമയം കുടംബങ്ങളുമായി വീഡിയോ കോള്‍ നടത്താനും ടിവി സ്‌ക്രീനിലെ സംഗീത വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കാനും സാധിക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളായി അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹസീന നിഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജോലിത്തിരക്ക് കാരണം പലപ്പോഴും പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന പ്രശ്‌നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. ആദ്യ ഘട്ടത്തില്‍ വൈ ഫൈയും ടിവി സ്‌ക്രീനുമുള്ള ആറു പുതിയ ഹൈ ടെക് എയര്‍ കണ്ടീഷന്‍ഡ് ബസ്സുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 5,000 തൊഴിലാളികളുള്ള കമ്പനിയുടെ 200 ബസ്സുകളില്‍ ഈ സൗകര്യം 2025ഓടെ ഒരുക്കാനാകുമെന്ന് ചെയര്‍മാന്‍ നിഷാദ് ഹുസൈന്‍ പറഞ്ഞു.