X
    Categories: indiaNews

ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കര്‍ണാടക മുഖ്യമന്ത്രി നാളെ ‘കണ്ടക്ടറാകും’

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ബസ് കണ്ടക്ടറാകും. നിയമസഭ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ശക്തി പദ്ധതി സിദ്ധരാമയ നാളെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസ്സില്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. ബസ്സില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ശക്തി.

ജാതിമത ഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഇതിന്റെ പരിഗണന ലഭിക്കുമെന്ന് സിദ്ധരാമയ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മന്ത്രിമാരോടും ഇത്തരം പദ്ധതികള്‍ കൃത്യമായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ്സ് പ്രകടന പത്രികയിലെ അഞ്ചിന ഗ്യാരണ്ടി പദ്ധതിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി യായ ശക്തി പദ്ധതിക്ക്‌ ഇന്ന് കർണാടകയിൽ തുടക്കമാകും.
മെജസ്റ്റിക് ബസ്സ്‌ സ്റ്റാൻഡിൽ നിന്നും വിധൻ സൗധയിലേക്ക് തിരിക്കുന്ന ആദ്യ യാത്രയിൽ മുഖ്യമന്ത്രി സിദ്ധരാമായ ബസ്സ്‌ കണ്ടക്ട്ടർ ആയിരിക്കും.ബി. എം. ടി. സി യുടെ 43 ആം നമ്പർ ബസ്സിൽ യാത്രക്കാരികൾക്ക് സൗജന്യ പിങ്ക് ടിക്കറ്റ് നൽകിയാണ് പദ്ധതിക്ക് തുടക്കം കുടിക്കുക സംസ്ഥാനത്തെ എല്ലാ ജില്ല കേന്ദ്രങ്ങളിലും താലൂക് കേന്ദ്രങ്ങളിലും ഒരേ സമയം ജില്ല ചുമതലയുള്ള മന്ത്രിമാരുടെയും എം. എൽ. എ മാരുടെയും നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കം കുറിക്കും.

ദിവസേന ജോലിക്ക് പോകുന്ന സ്ത്രീകളെ ഏറെ തുറക്കുന്ന പദ്ധതിയാണ് ഇന്ന് മുതൽ നടപ്പിലാകുന്നത്.പദ്ധതി മൂലം മസാന്തം 3000 രൂപ വരെ സേവ് ആകുന്ന സ്ത്രീ യാത്രക്കാർ ബാംഗ്ലൂർ നഗരത്തിൽ മാത്രം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് കോൺഗ്രസ്സ് കർണാടകയിൽ വിജയിക്കാൻ കാരണ മായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ അഞ്ചിന ഗ്യാരന്റി ഏറെ സ്വാധീനം ചെലുത്തി എന്നണ് രാഷ്ട്രീയ നിരീക്ഷകരുടെയും ബിജെപി യുടെയും വിലയിരുത്തൽ കർണാടക സർക്കാരിന്റെ കീഴിലുള്ള വിവിധ ട്രാൻസ്‌പോർട് കോർപറേഷനുകളുടെ കീഴിലുള്ള ആഡംബര ബസ്സുകൾ ഒഴികെ ഉള്ള ബസ്സുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത് എവിടെയും യാത്ര ചെയ്യാൻ അനുമതി ഉണ്ട്.

 

സേവ സിന്ധു ആപ്പ് വഴി അപേക്ഷ നൽകി പാസ് കരസ്തമാക്കണം പാസ്സ് ലഭിക്കുന്നത് വരെ കർണാടകയിൽ ഉള്ള ഫോട്ടോ പതിച്ച താമസ രേഖ ഹാജരാ ക്കിയാൽ മതി ഗ്യാരന്റി യിലെ 10കിലോ സൗജന്യ അരി പദ്ധതി വിതരണം ജൂലായ്‌ ഒന്നിന്നും മൈസൂരിൽ ഉത്ഘാടനം ചെയ്യും ഗൃഹനാതകൾക്കുള്ള മാസന്ത പെൻഷൻ 2000 രൂപ വിതരണം ആഗസ്റ്റ് 15 വിതറോണാത്ഘാടനം നടക്കുമെന്ന് മുഖ്യമന്ത്രി യുടെ ഓഫീസ് അറിയിച്ചു.

കോൺഗ്രസ്സ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം കഴിഞ്ഞ നാല് വർഷം ബിജെപി സർക്കാർ നടപ്പിലാക്കിയ ജനവിരുദ്ധ നടപടികൾ റദ്ധ് ചെയ്യാനും കർണാടക സർക്കാർ നടപടികൾ തുടങ്ങി കഴിഞ്ഞു പാഠ പുസ്തകങ്ങളിലെ കാവി വത്കരണം, അറവു മാടുകളുടെ കഷാപ്പ് നിയമം, തീവ്ര ഹൈന്തവ സംഘടനകൾക്ക് നിയമവിരുദ്ധമായി ഭൂമി അനുവദിച്ചത് തുടങ്ങി മനുഷ്യരിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഉതകുന്ന ബൊമ്മായി സർക്കാർ എടുത്ത എല്ലാ നടപടികളും പുനപരിശോധിക്കു മെന്നു ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ സൂചിപ്പിച്ചു കഴിഞ്ഞു.

webdesk11: