X

കുട്ടികളുടെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍

തിരുവനന്തപുരം:ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ സൗജന്യ ചികിത്സ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ ശസ്ത്രക്രിയക്ക് തിയ്യതി നിശ്ചയിക്കപ്പെട്ട പാവപ്പെട്ട നിരവധി രോഗികള്‍ പ്രതിസന്ധിയിലായി. നവജാത ശിശുക്കളുടെ ഹൃദയസംബന്ധമായ രോഗം, തലയിലെ രക്തസ്രാവം തുടങ്ങിയ മാരകമായ അസുഖങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കിയിരുന്ന മികച്ച സംവിധാനമായിരുന്നു ഇത്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും ആനുകൂല്യം ലഭിച്ചിരുന്നു. ഇതാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത്.

കാരുണ്യ പദ്ധതി ഉള്‍പ്പെടെ പാവപ്പെട്ട രോഗികളുടെ ആശ്രയമായ പല പദ്ധതികളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കുട്ടികളുടെ ചികിത്സയും നിര്‍ത്തുന്നത്. അഡ്മിറ്റ് ചെയ്യുന്നത് മുതല്‍ ഡിസ്ചാര്‍ജ്ജ് വരെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കിയിരുന്ന ആശ്വാസ പദ്ധതിയാണ് അവസാനിച്ചത്. വലിയ ചെലവു വരുന്ന ചികിത്സകളാണ് ഇവിടെ ലഭിച്ചിരുന്നത്. ദേശീയാരോഗ്യ മിഷനുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഫണ്ട് ഇല്ലെന്ന ഒറ്റക്കാരണം പറഞ്ഞാണ് ഇപ്പോള്‍ ഈ ക്രൂരത കാട്ടിയിരിക്കുന്നത്.

 

web desk 1: