സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തമിഴ്‌നാട്ടില്‍ 4 സത്രീകള്‍ മരിച്ച സംഭവത്തില്‍ ഇടപെട്ട് തമിഴ്‌നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടംബത്തിന് അനുശോചനം അറിയിക്കുന്നതിനൊടപ്പം അവര്‍ക്കുള്ള ധനസഹായവും പ്രഖ്യാപിച്ചു. മരണപ്പെട്ട സത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കാനും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് സ്ത്രീകള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പന്‍ എന്ന വ്യാവസായി നാട്ടുകാര്‍ക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തത്. ഇതിലാണ് അപകടം സംഭവിച്ചത്. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ലെന്ന് തിരുപ്പാട്ടൂര്‍ എസ്പി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു.