ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി. മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷയില്‍ പതിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനം. അതേസമയം ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും.
അടുത്തമാസം ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. മാത്രമല്ല, വാഹനമോടിക്കുന്നതിനിടെ ബസ് ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നല്‍കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗം ശുപാര്‍ശ ചെയ്തു.
ഡ്രൈവര്‍ ഉറങ്ങി പോകുന്നുന്നുണ്ടെന്ന് കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന കാമറകള്‍ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോര്‍ഡില്‍ കാമറകള്‍ സ്ഥാപിക്കും. കൂടാതെ ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ കര്‍ട്ടന്‍ നിര്‍ബന്ധമാക്കും.