X

അല്‍ഹസയില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് നാളെ

അഷ്റഫ് ആളത്ത്

ദമ്മാം:സൗദി കെഎംസിസി അല്‍ ഹസ സെന്‍ട്രല്‍കമ്മിറ്റിയും ഹുഫൂഫ് ഷിഫാ മെഡിക്‌സ് ഹെല്‍ത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് 2023 മാര്‍ച്ച് ഒമ്പതിന് വ്യാഴായ്ച രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ അല്‍ ഹസയിലെ ഷിഫാ മെഡിക്‌സ് ഹെല്‍ത്ത് കെയറില്‍ വെച്ച് നടത്തപ്പെടുമെന്ന് സംഘാടക സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പ്രവിശ്യാ കെഎംസിസി ട്രഷറര്‍ അശ്‌റഫ് ഗസല്‍ ഉല്‍ഘാടനം ചെയ്യും , ശിഫാ മെഡിക്‌സ് ഓപ്പറേഷന്‍ മാനേജര്‍ അനസ് മുഹമ്മദ് , മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് അനസ്.മാര്‍ക്കറ്റിംഗ് ടീം അംഗങ്ങളായ ഷമീര്‍ , ഷെഫിന്‍ , കെഎംസിസി നേതാക്കളായ സലാം താന്നിക്കാട്ട് , ഇബ്രാഹിം കുട്ടി താനൂര്‍ , അബ്ദുറഹ്മാന്‍ ദാരിമി ,കബീര്‍ മുംതാസ് , ഗഫൂര്‍ വറ്റല്ലൂര്‍, അനീസ് പട്ടാമ്പി, സുല്‍ഫി കുന്ദമംഗലം തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

 

webdesk11: