സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ (മാര്‍ച്ച് 8 ) അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് കോഴിക്കോട് ജില്ലയില്‍ സൗജന്യ പ്രവേശനം നല്‍കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കീഴിലുള്ള സരോവരം ബയോ പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ ബാങ്ക്സ് ബീച്ച്, അരിപ്പാറ ടെസ്റ്റിനേഷന്‍ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നല്‍കുക.
ഇടുക്കിയിലും സമാനമായ സൗകര്യം ചെയ്തിട്ടുണ്ട്.