വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന ഫീസ് ഒഴിവാക്കി. ഇത്തരം കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന മറ്റു സേവനങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകള്‍ ബാധകമായിരിക്കുമെന്ന് വനം വന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു.