സൂറത്ത്: ഗുജറാത്തില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. പവര്‍ കട്ടില്ലാത്ത വൈദ്യുതി വിതരണം ഉറപ്പുനല്‍കുന്നു. സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ എല്ലാ ഉറപ്പുകളും ഞങ്ങള്‍ നിറവേറ്റും. പിന്നീട് എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍, അടുത്ത തിരഞ്ഞെടുപ്പില്‍ എ.എ.പിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. 2021 ഡിസംബര്‍ 31ന് മുന്‍പുള്ള എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളും. 27 വര്‍ഷത്തെ ബി.ജെ.പി ഭരണം ഗുജറാത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ജനം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്- കെജ്‌രിവാള്‍ പറഞ്ഞു.