X
    Categories: CultureNewsViews

ഇനി 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നിലെത്തുമ്പോള്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ മുന്നിലാണ് രാഷ്ട്രീയക്കാര്‍. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവരെയും കടത്തിവെട്ടുന്ന ഓഫറുകളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കുന്നത്.

ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയിരിക്കുകയാണ് അദ്ദേഹം. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 201 മുതല്‍ 401 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക സര്‍ക്കാര്‍ വഹിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: