ബ്രിട്ടന്‍: ബ്രിട്ടനില്‍ സൗജന്യ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നു. മാസത്തില്‍ മുന്നൂറിലധികം എടിഎമ്മുകളാണ് പൂട്ടുന്നത്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ എടിഎമ്മുകള്‍ അടച്ചുപൂട്ടുന്നത്. ബ്രിട്ടീഷ് ബാങ്കിങ്ങ് സിസ്റ്റം സൗജന്യ ഇടപാടുകള്‍ രഹസ്യമായി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് എടി എം ഇന്‍ഡസ്ട്രീ അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
നൂറുകണക്കിന് കമ്മ്യൂണിറ്റി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ബ്രിട്ടനില്‍ നിലവിലുള്ളത് 55000 സൗജന്യഎടിഎമ്മുകളാണ് . അടുത്ത വര്‍ഷങ്ങളില്‍ 30000 എടിഎമ്മുകള്‍ എങ്കിലും അടച്ചുപൂട്ടുമെന്നാണ് അധികൃതര്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ ലിങ്ക് ഓര്‍ഗനൈസേഷനില്‍ നിന്നുമുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.
മൂന്ന് വര്‍ഷം മുന്‍പാണ് എടിഎം അടച്ചു പൂട്ടുന്ന നടപടികള്‍ക്ക് ബ്രിട്ടണ്‍ തുടക്കമിട്ടത്. 2015ല്‍ 50 മെഷീനുകള്‍ നീക്കം ചെയ്തു. 12 മാസങ്ങള്‍ക്കുള്ളില്‍ പതിനായിരകണക്കിന് മെഷീനുകള്‍ പൂട്ടാനാണ് നീക്കം.
ബ്രിട്ടനിലെ സൗജന്യ എടിഎമ്മുകള്‍ പൂട്ടുന്നു
Tags: britain