X
    Categories: gulfNews

മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ്: 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

റസാഖ് ഒരുമനയൂര്‍

അജ്മാന്‍: മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ് നടത്തുന്ന ഏഷ്യന്‍ വംശജരായ 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ വിളിച്ചു ഔദ്യോഗിക രേഖകള്‍ ശരിപ്പെടുത്താനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരായുന്നതുള്‍പ്പെടെയുള്ള തരത്തില്‍ പണം തട്ടിയെടുക്കു ന്ന സംഘത്തെയാണ് അജ്മാന്‍ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ കാര്‍ഡുകളില്‍നിന്നാണ് ഇവര്‍ മറ്റുള്ളവരെ വിളിച്ചു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ കബളിപ്പിക്കുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സഈദ് അല്‍നുഐമി പറഞ്ഞു.

തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ആരും കുടുങ്ങിപ്പോകരുതെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കണമെന്നും അജ്മാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ അക്കൗണ്ടുകളോ ബാങ്ക് കാര്‍ഡുകളോ ബ്ലോക്ക് ചെയ്തിരിക്കുകയോ മരവിപ്പിക്കുക യോ ആണെന്ന് തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിക്കുന്നു. ബാങ്കുകള്‍ ഫോണിലൂടെ ബാങ്ക് ഡാറ്റ അപ്‌ഡേ റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകള്‍ തട്ടിപ്പാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് വിവരങ്ങളോ തങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഫോണ്‍കോളിലൂടെ ആര്‍ക്കും കൈമാറരുത്.

ബാങ്കുകള്‍, മറ്റു ഔദ്യോഗിക ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഫോണിലൂടെ വിവരങ്ങള്‍ ശേഖരിക്കു ന്നതല്ല. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകാരെക്കുറിച്ച കരുതിയിരിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പൊലീസ് സദാജാഗരൂക രാണെന്നും തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നിരീക്ഷണം എപ്പോഴുമുണ്ടാകുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കി. വ്യാജഫോണ്‍ കോളിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നടത്തുന്നുണ്ടെങ്കിലും പലരും വീണ്ടും തട്ടിപ്പില്‍ കുടുങ്ങിപ്പോകുന്നുണ്ട്. നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയും നേരത്തെ പണം തട്ടിയെടുത്ത അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ വിവിധ രാജ്യങ്ങളില്‍ പലപ്പോഴായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള അഭ്യസ്ത വിദ്യരാണ് പലപ്പോഴും മൊബൈല്‍ ഫോണിലൂടെ ഇരകളെ വിളിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത്. കേരളത്തിലും വ്യത്യസ്ത തരത്തിലായി ഓണ്‍തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.

 

webdesk18: