കോടികളുടെ തട്ടിപ്പ്; കടനാട് സഹകരണ ബാങ്കില്‍ കൂട്ടരാജി

കടനാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഭരണ സമിതി അംഗങ്ങളുടെ കൂട്ട രാജി. പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴു പേരാണ് രാജി വെച്ചത്. ബാങ്ക് സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കിയത്. 13 അംഗ ഭരണ സമിതിയില്‍ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു. നിക്ഷേപര്‍ക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാങ്കില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

15 വര്‍ഷമായി ഇടതുപക്ഷം ആയിരുന്നു കടനാട് ബാങ്ക് ഭരിച്ചിരുന്നത്. 68 ദിവസത്തെ കാലാവധി കൂടിയായിരുന്നു ഭരണസമിതിക്ക് ഉണ്ടായിരുന്നത്. ഒരേസ്ഥലം തന്നെ പലതവണ ഈടുവച്ച് കോടികളുടെ തട്ടിപ്പാണ് കടനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത്.

webdesk13:
whatsapp
line