പാരിസ്: തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദെ. ഔദ്യോഗിക ചാനലിലൂടെയാണ് ഒലാന്ദെ രണ്ടാം തവണ പ്രസിഡന്റാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളും തൊഴിലില്ലായ്മയും യൂറോസോണ്‍ പ്രതിസന്ധിയും കാരണം ഒലാന്ദെയുടെ ജനപിന്തുണ നഷ്ടമായതായാണ് വിവരം. സര്‍ക്കാറിന്റെ നികുതി നയവും ഒലാന്ദെ ഭരണത്തിന്റെ പ്രതിഛായക്കു മങ്ങലേറ്റിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുന്നതായി പ്രഖ്യാപിച്ചത്. മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്ര് പാര്‍ട്ടിക്കു വേണ്ടി പ്രധാനമന്ത്രി മാന്വല്‍ വാള്‍സ് മത്സരിച്ചേക്കുമെന്നാണ് സൂചന. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രസിഡന്റ് പദവിയിലേക്ക് രണ്ടാം തവണ മത്സരിക്കാത്ത ആദ്യ പ്രസിഡന്റാണ് ഫ്രാന്‍സ്വെ ഒലാന്ദെ.