കര്‍ണാടകയില്‍ 300 ഏക്കറില്‍ ഫോക്‌സ്‌കോണ്‍ ഐഫോണ്‍ നിര്‍മാണകമ്പനി നിര്മിക്കുമെന്ന് കേന്ദ്രവാര്‍ത്താവിതരണമന്ത്രി രാജീവ് ചന്ദ്രശേഖറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഇരുവരും അവകാശപ്പെട്ടു.ബംഗളൂരു വിമാനത്താവളത്തിന് സമീപമാണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ഫോക്‌സ്‌കോണ്‍ കമ്പനി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.
ചൈനയില്‍നിന്ന് അമേരിക്കന്‍ കമ്പനികള്‍ പിന്മാറുന്നതിന്‍രെ ഭാഗമാണിതെന്നാണ് പറയുന്നത്. തമിഴ്‌നാട്ടില്‍ ഇതിനകം ഈ കമ്പനിയുടെ ശാലയുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ ഐഫോണ്‍ നിര്‍മാണക്കമ്പനിയാണ് ഫോക്‌സ്‌കോണ്‍.