X

നാലു വയസ്സുകാരൻ മിൻഹാജിന്റെ കുടുക്കയിലെ സമ്പാദ്യം സി.എച്ച് സെന്ററിന്

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ലക്ഷങ്ങളുടെ ആശാ കേന്ദ്രമായ സി.എച്ച്.സെന്ററിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായവുമായി മലപ്പുറം കൂട്ടിലങ്ങാടിയിലെ നാലു വയസ്സുകാരൻ മിൻഹാജ് തന്റെ കുടുക്കയിലെ സമ്പാദ്യം മുഴുവൻ സെന്ററിന് സംഭാവന നൽകി.

കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ യൂത്ത് ലീഗ് പ്രവർത്തകൻ കടൂപ്പുറം പാറമ്മൽ സ്വദേശി ഏലച്ചോല അബ്ദുൽ റഷീദിന്റെയും ഹബീബയുടെയും മകനായ മിൻഹാജ് കുടുക്കയുമായി പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി.

മിൻഹാജിന്റെ വല്യുപ്പ ഇ.സി.ഉമ്മർ, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികളായ ഇ.സി.മുഹമ്മദ് അഷ്റഫ് ,തയ്യൻ മൊയ്തീൻ കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Test User: