പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിലാണ് കുട്ടിവീണത്. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരച്ചത്. ഹനൂബ ഈ കമ്പനയിലെ ജീവനക്കാരിയാണ്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനിയുടെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.