ന്യൂഡല്‍ഹി: സഹപാഠിനിയെ പെന്‍സില്‍ ഉപയോഗിച്ച് ബലാത്സംഗം ചെയ്ത കുറ്റത്തില്‍ നാലു വയസ്സുകാരന്‍ പ്രതി. ഡല്‍ഹിലെ ദ്വാരക പ്രദേശത്തെ ഒരു സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയെ വിദ്യാര്‍ത്ഥിനി തന്റെ സ്വകാര്യ ഭാഗങ്ങളിലെ വേദനയെ തുടര്‍ന്ന് മാതാപിതാക്കളോട് വിവരം പങ്കുവെച്ചു. തുടര്‍ന്നുണ്ടായ ചോദ്യംചെയ്യലില്‍ കുട്ടി ചൂഷണത്തിന് ഇരയായതായ വിവരം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയുമായിരുന്നു. സ്‌കൂളില്‍ ആരും തന്റെ അടുത്ത് ഇല്ലാത്ത സമയത്ത് സഹപാഠി തന്റെ പാന്റ്‌സിന്റെ കുടുക്കഴിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പെന്‍സിലും കൈയും ഉപയോഗിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
ബലാത്സംഗത്തിനെതിരെ പരാതി സ്വീകരിച്ച പൊലീസ് നാലു വയസ്സു കാരനെ പ്രതി ചേര്‍ത്തെങ്കിലും പ്രായം പരിഗണിച്ച് എങ്ങനെയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്ന് നിയമോപദേശം സ്വീകരിച്ചുവരികയാണ്.
ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) നിയമപ്രകാരം ഏഴുവയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പ്രതിയായ കേസില്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ ചില സംരക്ഷണം നിയമം അവര്‍ക്ക് നല്‍കുന്നുണ്ട്.ഇതെല്ലാം പരിശോധിച്ച് വേണ്ട നടപടികള്‍ പൊലീസ് കൈക്കൊള്ളുന്നതാണ് കേസില്‍ പ്രതിക്കെതിരെ എന്തു നടപടി ഉണ്ടായി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പൊലീസ് വക്താവ് നല്‍കിയ മറുപടിയാണിത്. അതേസമയം ഇരയുടെയും പ്രതിയുടെയും പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടില്ല.
സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും അധ്യാപകരില്‍ നിന്നും വലിയ വീഴ്ചയാണ് തന്റെ മകള്‍ക്കു നേരെയുണ്ടായ സംഭവത്തിലൂടെ മനസ്സിലാവുന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ കുറ്റപ്പെടുത്തി. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കാത്തിരിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ സ്‌കൂള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു