X

അസാധു നോട്ടുകള്‍ സൂക്ഷിച്ചാല്‍ നാലു വര്‍ഷം തടവുശിക്ഷ

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാര്‍ച്ച് 31 നു ശേഷം കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷം തടവുശിക്ഷയും പിഴയും ചുമത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. അസാധുവാക്കിയ പത്തു നോട്ടിലധികം (പരമാവധി പതിനായിരം രൂപ) കൈവശംവെക്കുന്നവര്‍ക്കെതിരെയാണ് നടപടി. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.


അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. അസാധു നോട്ടുകളില്‍ 90 ശതമാനവും ബാങ്കുകളിലെത്തിയതായാണ് ആര്‍ബിഐ നല്‍കുന്ന വിവരം.

chandrika: