X

ഫോര്‍ സ്‌ക്വയര്‍ അഞ്ചാം ഔട്‌ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെപി ഗ്രൂപ്പിന് കീഴിലുള്ള ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റിന്റെ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക് (ഡിഐപി) 2ലെ ഡള്‍സ്‌കോ അക്കോമഡേഷനിലാണ് മതിയായ പാര്‍ക്കിംഗ് സ്‌പേസുകളോടെ അത്യാധുനികമായി സജ്ജീകരിച്ച ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് തുറന്നത്.

ബര്‍ദുബൈ ഷിന്ദഗ ഹെറിറ്റേജ് മസ്ജിദ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കെപി ഗ്രൂപ് എംഡി കെ.പി മുഹമ്മദ്, മറ്റു പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ഡള്‍സ്‌കോ അക്കേമഡേഷനിലെ തന്ത്രപ്രധാന സ്ഥലത്ത് ആരംഭിച്ച ഫോര്‍ സ്‌ക്വയറിന്റെ അഞ്ചാമത്തെ ശാഖയാണിത്. അതീവ രുചികരമായ അറബിക്, ഇന്ത്യന്‍, കോണ്‍ടിനെന്റല്‍ വിഭവങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ മികച്ച ഷെഫുമാരാലാണ് ഇവിടെ തയാറാക്കുന്നത്. ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ റെസ്‌റ്റോറന്റുമാണിത്.

ആകര്‍ഷക ആംബിയന്‍സിലാണ് റെസ്‌റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നതെന്ന് കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് പറഞ്ഞു. ബിസിനസിനോടൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി വരുന്ന കെപി ഗ്രൂപ്പിന് കോവിഡ് രൂക്ഷമായ കാലയളവില്‍ ഒട്ടേറെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍കോ ഗ്രൂപ് ഡയറക്ടറും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയും ദുബൈ സിഎച്ച് സെന്റര്‍ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദ് വിശദീകരിച്ചു.

ഫോര്‍ സ്‌ക്വയറിന്റെ പുതിയ ഔട്‌ലെറ്റുകള്‍ ദേര ഗോള്‍ഡ് സൂഖ് മെട്രോ സ്‌റ്റേഷന്‍ ബില്‍ഡിംഗിലും ഖിസൈസ് അല്‍വസ്ല്‍ വില്ലേജിലും ഈ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

18 വര്‍ഷം മുന്‍പ് യുഎഇയില്‍ സ്ഥാപിതമായ കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 12 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ അഞ്ചു റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), ലൈഫ് ഫിറ്റ്‌നസ് ജിം, കെപി ചായ്, ഓഷ്യന്‍ ബേ ഷിപ് ചാനല്‍സ് (മറൈന്‍ എക്യുപ്‌മെന്റ് ട്രേഡിംഗ്) എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.

ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റില്‍ മികച്ച നിരക്കില്‍ സ്വാദിഷ്ഠ വിഭവങ്ങള്‍ ലഭ്യമാണ്. പ്രശസ്തമായ കോഫികളും ജ്യൂസ്, ഷവര്‍മ, അറബിക് വിഭവങ്ങളും കേരളീയ ഭക്ഷണ ഇനങ്ങളും ലഭിക്കുന്നതാണ്.

webdesk13: