ലോകകപ്പിന് ശേഷം ആദ്യ മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഉപനായകനായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു ലോക റെക്കോര്‍ഡിന് അരികെയാണ്.
യുഎസിലെ ഫ്‌ലോറിഡയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ട്വന്റി20. മത്സരത്തില്‍ നാല് സിക്‌സറുകള്‍ അടിച്ചാല്‍ ലോകത്ത് ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് രോഹിതിന്റെ പേരിലാവും. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടക്കുക. ടി20 പരമ്പരയില്‍ ഗെയില്‍ കളിക്കുന്നില്ല.
നിലവില്‍ ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയിട്ടുള്ളത് ഗെയിലാണ്. 105 സിക്‌സറുകളാണ് അദ്ദേഹം അടിച്ചിട്ടുള്ളത്. രോഹിത് 102 സിക്‌സറുകള്‍ അടിച്ചിട്ടുണ്ട്. ഗെയിലിനെ കൂടാതെ ഒരാള്‍ കൂടി രോഹിതിന് മുന്നിലുണ്ട്. 103 സിക്‌സറുമായി ന്യൂസിലാന്റ് താരം മാര്‍ട്ടിന്‍ ഗപ്ടില്‍.