പാലക്കാട് എംഡിഎംഎയുമായി അമ്മയും മകനും ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍. പാലക്കാട് വാളയാറില്‍ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലംഗ സംഘം പിടിയിലായത്.
എറണാകുളം സ്വദേശിനിയായ അശ്വതി, മകന്‍ ഷോണ്‍ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 12 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. പിടിയിലായ അശ്വതി ദീര്‍ഘകാലമായി ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘാംഗം എന്ന് എക്‌സൈസ്.