അബുദാബി: ലോകത്തിലെ 10 സുരക്ഷിത നഗരങ്ങളില്‍ ഏഴും യുഎഇയില്‍. ഇതില്‍ പ്രഥമ സ്ഥാനം അബുദാബിക്കാണ്. അന്താരാഷ്ട്ര വെബ്‌സൈറ്റായ നംബിയോ നടത്തിയ പഠനത്തിലാണ് യുഎഇയിലെ വിവിധ നഗരങ്ങള്‍ അപൂര്‍വ്വ ബഹുമതി കരസ്ഥമാക്കിയത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന ഖ്യാതി അബുദാബിക്ക് സ്വന്തമാണ്. ഇത്തവണ ഏറ്റവും പുതിയ പഠനത്തില്‍ രണ്ടാം സ്ഥാനം ഖത്തറാണ് നേടിയത്.
മൂന്നാം സ്ഥാനത്ത് ചൈനയിലെ തൈപൈയും നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം യുഎഇയിലെ അജ്മാനും ഷാര്‍ജയും നേടി. ഏഴാം സ്ഥാനം ദുബൈക്ക് ലഭിച്ചു. തിരുവനന്തപുരം 185ാം സ്ഥാനത്താണ് ഇടംപിടിച്ചത്.
146 രാജ്യങ്ങളില്‍നിന്നുള്ള 416 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത നഗരങ്ങളെ തെരഞ്ഞെടുത്തത്.
മംഗലാപുരം 43ാമത് സുരക്ഷിത നഗരമായി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം ചില അമേരിക്കന്‍ നഗരങ്ങള്‍ക്ക് പട്ടികയിലെ അവസാന പേരുകള്‍ക്കിടയിലാണ് സ്ഥാനമുള്ളത്.