തൃശൂര്‍ ചേലക്കരയില്‍ റബ്ബര്‍ തോട്ടത്തില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയില്‍. പാലായില്‍ നിന്നുള്ള സംഘമാണ് ആനയെ കുഴിച്ചിട്ടതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതിന് മുന്‍പ് രണ്ടുപേരെ മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നാണ് ര പിടികൂടിയത്.
ആനയ്ക്ക് വിഷം നല്‍കിയിരുന്നു എന്ന് പരിശോധിക്കാന്‍ ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ രാസ പരിശോധനയ്ക്ക് അയച്ചു. ആനയുടെ ജഡം പഴകിയതിനാല്‍ മരണകാരണം കണ്ടെത്താന്‍ പ്രയാസമാണെന്ന് സിസിഎഫ് കെആര്‍.അനൂപ് പറഞ്ഞു.
തൃശൂര്‍ ചേലക്കരയില്‍ മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. കാട്ടാനയുടെ ജഡത്തില്‍ ഒരു കൊമ്പ് കാണാനില്ലെന്ന് പരിശോധനയ്ക്ക് ശേഷം വെറ്റിനറി സര്‍ജന്‍ പറഞ്ഞിരുന്നു. വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ഏകദേശം 15 വയസുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.