X

വീണ്ടും ശക്തമായ മഴ; ചെങ്ങന്നൂരില്‍ അതീവഗൂരുതരം, നാലു മരണം കൂടി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. എറണാകുളം, ചെങ്ങന്നൂര്‍,ആലപ്പുഴ മേഖലകളില്‍ വീണ്ടും ശക്തമായ മഴ പെയ്യുകയാണ്. ഇന്നു രാവിലെ നാലു പേര്‍ കൂടി മരിച്ചു. ചാലക്കുടിയില്‍ രണ്ടും തിരുവല്ലയിലും പന്തളത്തും ഓരോ ആളുകളുമാണ് മരിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ടു പേരാണ് മരിച്ചത്. ഇവിടെ മൂന്നു ദിവസമായി 1500ലധികം ആളുകള്‍ നാലു കെട്ടിടങ്ങളിലായി കുടുങ്ങി കിടക്കുന്നു. നൂറു പേരെ മാത്രമാണ് ഇവിടെ നിന്ന് ഇതുവരെ രക്ഷിക്കാനായത്.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും കാര്യക്ഷമമല്ലെന്നാണ് ധ്യാനകേന്ദ്രത്തിന്റെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന പ്രെറ്റി എഡ്വേര്‍ഡിന്റെ റിപ്പോര്‍ട്ട്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാം ദിവസവും ദുരിതമനുഭവിക്കുകയാണ് ഇവിടെയുള്ളവര്‍. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 50 അംഗ നാവികസേന രംഗത്തിറങ്ങി. അതേസമയം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു.

chandrika: