ഹരിയാനയിലെ ഭിവാനി മേഖലയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് 4 പേര് മരണപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. കാണാതായ നിരവധിപേര്ക്കായുള്ള തിരച്ചില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുകയാണ്. 15നും 20നും ഇടയില്‍ എണ്ണം വരുന്ന ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
തൊഴിലാളികള്‍ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെതുടര്ന്ന് വാഹനങ്ങളില്‍ കുടുങ്ങി പോവുകയാണുണ്ടായത്. എല്ലാ സഹായവും നല്‍കുമെന്നും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു.