X
    Categories: Newsworld

മെക്‌സിക്കോയില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് നാല് മാധ്യമപ്രവര്‍ത്തകര്‍

മെക്‌സിക്കോ സിറ്റി: ഒരു മാസത്തിനിടെ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത് നാല് മാധ്യമപ്രവര്‍ത്തകര്‍. ഇവരില്‍ രണ്ടുപേര്‍ പൊലീസ് സംരക്ഷണത്തിലുള്ളവരാണ്. മോണിറ്റര്‍ മൈക്കോകാനിന്റെ റോബര്‍ട്ടോ ടോളിഡോയാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ജനമധ്യത്തില്‍ തുറന്നുകാട്ടിയതിനാണ് ഇവര്‍ക്കെല്ലാം ജീവന്‍ നഷ്ടപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലോകത്ത് മാധ്യമപ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ അപകടകരമായ സ്ഥലമായാണ് മോക്‌സിക്കോ പരിഗണിക്കപ്പെടുന്നത്. രണ്ടായിരത്തിനും 2021നുമിടക്ക് 145 മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

Test User: