X

ഇന്ന് കേരളത്തില്‍ നിന്ന്‌ നാല് ഹജ്ജ് വിമാനങ്ങള്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിന് ബുധനാഴ്ച കേരളത്തിലെ മൂന്ന് എംബാര്‍ക്കേഷൻ പോയന്റുകളില്‍നിന്നായി നാല് വിമാനങ്ങള്‍ സര്‍വിസ് നടത്തും. കരിപ്പൂരില്‍നിന്ന് രണ്ടും കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ഓരോ വിമാനങ്ങളുമാണ് സര്‍വിസ് നടത്തുക.

കരിപ്പൂരില്‍നിന്ന് രാവിലെ 8.25ന് പുറപ്പെടുന്ന ഐ.എക്സ് 3021 വിമാനത്തില്‍ 74 പുരുഷന്മാരും 71 സ്ത്രീകളും വൈകീട്ട് 6.35ന് പുറപ്പെടുന്ന ഐ.എക്സ് 3025 വിമാനത്തില്‍ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ് പുറപ്പെടുക.

കണ്ണൂരില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ച 1.50ന് പുറപ്പെട്ട ഐ.എക്സ് 3027 വിമാനത്തില്‍ 71 പുരുഷന്മാരും 74 സ്ത്രീകളുമാണ് യാത്രയായത്. ബുധനാഴ്ച ഉച്ചക്ക് 3.20നാണ് സര്‍വിസ്. വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍നിന്ന് സര്‍വിസ് ഇല്ല. കൊച്ചി എംബാര്‍ക്കേഷൻ പോയന്റില്‍നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ വിമാനം സൗദി അറേബ്യൻ എയര്‍ലൈൻസിന്റെ എസ്.വി 3783 ബുധനാഴ്ച രാവിലെ 11.30ന് പുറപ്പെടും.

209 പുരുഷന്മാരും 196 സ്ത്രീകളുമടക്കം 405 പേരാണ് ഇതില്‍ യാത്രയാവുക. ആദ്യ വിമാനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി വി. അബ്ദുറഹിമാൻ നിര്‍വഹിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് കരിപ്പൂരില്‍നിന്ന് പുറപ്പെട്ട വിമാനത്തില്‍ 77 പുരുഷന്മാരും 68 സ്ത്രീകളും വൈകീട്ട് 6.35ന് പുറപ്പെട്ട വിമാനത്തില്‍ 69 പുരുഷന്മാരും 76 സ്ത്രീകളുമാണ് മക്കയിലേക്ക് യാത്രയായത്. കണ്ണൂരില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 10.35ന് പുറപ്പെട്ട വിമാനത്തില്‍ 78 പുരുഷന്മാരും 67 സ്ത്രീകളും യാത്രയായി.

webdesk14: