തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം. ഉടന്‍ തന്നെ നാലു പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ആഘോഷത്തിന് വന്നപ്പോഴാണ് അപകടം.