റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: മങ്കട പള്ളിപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 1979-80 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ നീണ്ട 42 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്‌കൂള്‍ മുറ്റത്ത് ഒത്തുചേര്‍ന്ന് സൗഹൃദം പങ്കുവെച്ചു ഓര്‍മ്മകള്‍ അയവിറക്കിയപ്പോള്‍ പലരും പഴയ കാല ക്ലാസ് മുറിയിലേക്ക് മടങ്ങിയ അനുഭൂതി .
മങ്കട പള്ളിപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ‘സ്മൃതി മധുരം’ എന്ന പേരില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹ സംഗമത്തില്‍ അകാലത്തില്‍ മരണപ്പെട്ട 9 പേരും പ്രവാസികളായ 4 പേരും ഒഴികെ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
പൂര്‍വ്വ അധ്യാപകരായ മൊയ്തീന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, രാമന്‍ നമ്പൂതിരി മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍ , സുകുമാരന്‍ മാസ്റ്റര്‍ , മുസ്തഫ മൈലപ്പുറം, 23 വര്‍ഷം പിടിഎ പ്രസിഡണ്ടായ വി.മന്‍സൂര്‍ എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ചെയര്‍മാന്‍ കെ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.മുഹമ്മദലി, രഘുനാഥന്‍ മാസ്റ്റര്‍ , കണ്‍വീനര്‍ പ്രേമാനന്ദന്‍ , സലീം കുറ്റീരി പ്രസംഗിച്ചു.