സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം കൈപുസ്തകം അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് നാലര കോടി രൂപ. അന്‍പത് ലക്ഷം കൈപുസ്തകമാണ് സര്‍ക്കാര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.എം.എം പബ്ലിക്കേഷന്‍ ലിമിറ്റഡിന് കരാര്‍ നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
നേരത്തെ ഇതുമായി ബന്ധപ്പെടുത്തി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.ഇതിലാണ് ഇപ്പോള്‍ കോട്ടയം ആസ്ഥാനാമാക്കിയുള്ള എം.എം പബ്ലിക്കേഷന്‍സ് വന്നിരിക്കുന്നത്.
എന്നാല്‍ പൂര്‍ണ്ണ അനുമതി പോലൂം ലഭിക്കാത്ത ഒരു പദ്ദതയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്ന് തീര്‍ച്ചയാണ്.