നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആക്രമണം നടക്കുമ്പോള്‍ പള്‍സര്‍ സുനിക്കൊപ്പം ഉണ്ടായിരുന്നയാളാണ് വിജീഷ്.കേസില്‍ വിചാരണ നീണ്ടു പോവുകായണെന്നും അഞ്ചു വര്‍ഷമായി താന്‍ ജയിലിലാണെന്നും ചൂണ്ടിക്കാണിച്ചാണ് വീജീഷ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ഇതോടെ, കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ സഹോദരന്‍ അനുപ്,സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും.തെളിവ് നശിപ്പിച്ചതിലും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധവുമാണ് പ്രധാനമായും ഉയരുക.