X
    Categories: Auto

ഫോര്‍ച്യൂണര്‍ പുതിയ ലുക്കില്‍ എത്തുന്നു

പ്രീമിയം സ്‌പോര്‍ട് എസ്‌യുവി ഫോര്‍ച്യൂണറിന്റെ പരിഷ്‌കരിച്ച പതിപ്പ് പുതുവര്‍ഷത്തില്‍ പുറത്തിറക്കാന്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഒരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള ഫോര്‍ച്യൂണറില്‍ പരിഷ്‌കാരം നടപ്പാക്കിയാണ് പുതിയ പതിപ്പ് എത്തുക. രാജ്യാന്തര വിപണികളില്‍ നവീകരിച്ച 2.8 ലീറ്റര്‍, ടര്‍ബോ ഡീസല്‍ എന്‍ജിനോടെയാണ് ‘ഫോര്‍ച്യൂണര്‍’ എത്തുന്നത്.

ഡേ ടൈം റണ്ണിങ് ലാംപ്, പ്രൊജക്ടര്‍ എല്‍ ഇ ഡി ഹെഡ്‌ലാംപ്, പുതിയ ഗ്രില്‍, ആഴത്തിലുള്ള ഇന്‍സര്‍ട്ട് സഹിതം വേറിട്ട ബംപര്‍ തുടങ്ങിയവയാണു ഫോര്‍ച്യണറിന്റെ മുന്‍ഭാഗത്തെ പരിഷ്‌കാരം. പിന്നില്‍ ബംപര്‍ കൊത്തിയെടുത്തതിനൊപ്പം ടെയില്‍ ലാംപുകള്‍ മിനുക്കിയിട്ടുമുണ്ട്. എട്ട് ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനവും നവീകരിച്ച ഇന്‍സ്ട്രമെന്റേഷനുമായി അകത്തളത്തിലും പുതുമകള്‍ ഇടംപിടിക്കുന്നു. സുരക്ഷ മെച്ചപ്പെടുത്താന്‍ ഏഴ് എയര്‍ബാഗുകളും ലഭ്യമാണ്.

ഫോര്‍ച്യൂണര്‍ ശ്രേണിയിലെ മുന്തിയ വകഭേദമായി ലെജെന്‍ഡര്‍ എത്തുന്നു എന്നതും ഈ പരിഷ്‌കാരത്തിന്റെ സവിശേഷതയാണ്. കറുപ്പ് – മറൂണ്‍ നിറങ്ങളുടെ സങ്കലനമാണ് അകത്തളത്തിന്. ഒന്‍പത് ഇഞ്ച് ടച് സ്‌ക്രീന്‍, 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം തുടങ്ങിയവയും ഉണ്ടാകും.

പരിഷ്‌കരിച്ച ഫോര്‍ച്യൂണ’ വിലയില്‍ നിലവിലെ മോഡലിനെ അപേക്ഷിച്ച് 75,000 മുതല്‍ ഒരു ലക്ഷം രൂപയുടെ വരെ വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.

Test User: