2019ലെ ലോക്‌സഭയെ മുന്നില്‍ കണ്ട് ബി.ജെ.പി യുടെ തീവ്രഹിന്ദുത്വത്തിനെതിരെ രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് പറഞ്ഞു.
ബി.ജെ.പി യേയും നരേന്ദ്രമോദിയേയും നേരിടാന്‍ മതേതര ഐക്യമുന്നണി മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് ലാലു.
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഇനിയും ഭിന്നിച്ചിരിക്കുകയും രാഷ്ട്രീയമായി ഒരുമിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ന്യൂനപക്ഷത്തിന്റെ കഥയവസാനിക്കും. സാമൂഹ്യ സമത്വവും ക്ഷേമവും നിലനിര്‍ത്താനായി ഒരു ഐക്യ സഖ്യത്തെ രൂപപ്പെടുത്തണം. ഈ സഖ്യവുമായി യോജിക്കാവുന്ന പാര്‍ട്ടികളുടെ അഭിപ്രായം തേടി കൊണ്ട് നിരവധി പ്രാദേശിക പാര്‍ട്ടികളുമായി ഇതിനകം സംസാരിച്ചിട്ടുണ്ട്. ലാലു പറഞ്ഞു.