എന്നെ പരിചയപ്പെടുത്തിക്കൊണ്ടു തന്നെ തുടങ്ങട്ടെ. ഞാന്‍ റഷ അഹമ്മദ്. യഥാര്‍ത്ഥത്തില്‍, ഒരു ‘മടപ്പള്ളിയന്‍’ ആയതില്‍ ഞാന്‍ ലജ്ജിക്കുന്നു. SFI വിട്ട് UDSF ലേക്കുള്ള എന്റെ മാറ്റത്തിന്റെ കഥയാണ് ഞാനിനി പറയാന്‍ പോകുന്നത്. മടപ്പള്ളി ഗവ. കോളേജില്‍ അഡ്മിഷന്‍ എടുക്കുക എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. പക്ഷെ, എന്റെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഞാന്‍ ആ ക്യാമ്പസില്‍ പോകാനുദ്ദേശിക്കുന്നതിനോട് വിരോധമുണ്ടായിരുന്നു. ഇതിനെകുറിച്ച് അന്വേഷിച്ചപ്പോള്‍ എസ്.എഫ്.ഐ ഗുണ്ടകളാല്‍ ആക്രമിക്കപ്പെടുന്ന സല്‍വ അബ്ദുല്‍ ഖാദറിന്റെയും തംജിദയുടെയും വീഡിയോകള്‍ അവരെനിക്ക് കാണിച്ചു തന്നു.
ഞാനും എന്റെ അമ്മാവനും ഇടതുപക്ഷക്കാരാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികളോട് എസ്.എഫ്.ഐ ഇത്തരത്തില്‍ പെരുമാറുമെന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുമായിരുന്നില്ല. ഇടതുപക്ഷത്തിലുള്ള വിശ്വാസം കാരണം ഞാനെന്റെ ബാപ്പയോട് ഒരുപാട് തര്‍ക്കിച്ചു. ജൂലൈ മാസത്തിലാണ് ഞാന്‍ ആദ്യമായി കാമ്പസിലെത്തുന്നത്. പക്ഷെ, എന്റെ ഉപ്പയുടെ വാദങ്ങള്‍ക്ക് നേര്‍വിപരീതമായുള്ള കാഴ്ച്ചകളായിരുന്നു ഞാനവിടെ കണ്ടത്. ക്യാമ്പസ് മുഴുവന്‍ എസ്.എഫ്.ഐ ഹെല്‍പ് ഡെസ്‌കുകളാല്‍ നിറഞ്ഞിരിക്കുന്നു. ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ എസ്.എഫ്.ഐയുടെ ഭാഗമാവുകയും മാര്‍ച്ചുകളിലും മറ്റും പങ്കെടുക്കുകയും ചെയ്തു.
സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, SFI സിന്ദാബാദ് എന്നൊക്കെ അഭിമാനത്തോടെ ഞാനും ഉറക്കെ വിളിച്ചു. പക്ഷെ, ക്യാമ്പസിലെ ക്രൂര യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിയപ്പോള്‍ എന്റെ പിതാവ് പൂര്‍ണമായും ശരിയായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. എസ്.എഫ്.ഐയുടെ മൂല്യങ്ങള്‍ വെറും വാക്യങ്ങളില്‍ മാത്രമായിരുന്നു. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ഒരു സ്വാതന്ത്ര്യവും അവിടെയുണ്ടായിരുന്നില്ല.
ജനാധിപത്യത്തിന് പകരം ഏകാധിപത്യമായിരുന്നു അവിടെ നില നിന്നിരുന്നത്. സോഷ്യലിസം ആ എസ്.എഫ്.ഐ ഗുണ്ടകളില്‍ നിന്ന് ഒരുപാടൊരുപാട് അകലെയായിരുന്നു. ഞങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ അവര്‍ മറ്റു പാര്‍ട്ടികളുടെ പോസ്റ്ററുകളും ബാനറുകളും പറിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നത് എനിക്ക് കാണേണ്ടി വന്നു. എന്നെ എസ്.എഫ്.ഐ വിരുദ്ധയാക്കിയ ആ വഴിത്തിരിവ് ഇതായിരുന്നു. ഞാനും എന്റെ ചില കൂട്ടുകാരും യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തുടങ്ങി. ഈ തെമ്മാടിത്തത്തിനെതിരെ ഞങ്ങള്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. SFIയില്‍ നിന്നും വിട്ട് UDSFന്റെ ഭാഗമാവുകയും ചെയ്തു.
ഇപ്പോഴും, എന്തുകൊണ്ട് ഞങ്ങള്‍ക്കിത് അധ്യാപകരോട് പരാതിപ്പെട്ടുകൂടാ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. അവരെ അധ്യാപകരെന്നു വിളിക്കാന്‍ തന്നെ എനിക്ക് ബുദ്ധിമുട്ടാണ്. ഒരു അധ്യാപകനാകാന്‍ വേണ്ടത് ജഒഉ ഒന്നുമല്ല, ഒരു നല്ല ഹൃദയമാണ്. മറ്റാരെക്കാളും അധ്യാപകരാണ് കലാലയങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടവര്‍. തെറ്റുകളെ അവര്‍ തടഞ്ഞിരിക്കണം. പക്ഷെ, അവരെല്ലാവരും അടിമകളാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ അടിമകള്‍.
2018ലെ ആ നോമിനേഷന്‍ ഡേ എനിക്കൊരിക്കലും മറക്കാനാവില്ല. കേളേജില്‍ വെച്ച് ഞാന്‍ ആദ്യമായി കരഞ്ഞ ദിവസം അന്നായിരുന്നു. UDSഎന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയായ എന്റെ സുഹൃത്തിനെ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മടപ്പള്ളിയിലെ SFI ഗുണ്ടകള്‍ സമ്മതിച്ചില്ല. അവന്‍ വിജയിച്ച് പോകുമോ എന്ന ഭയത്താല്‍ അവര്‍ക്ക് അവനെ ഒരു എതിരാളിയായി അംഗീകരിക്കാനാകുമായിരുന്നില്ല. അവനെ യൂണിയന്‍ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്യാമ്പസിലെ ഭൂരിഭാഗം ടഎകക്കാരും അവിടെയെത്തിയിട്ടുള്ളത് പഠിക്കാനല്ല, മറിച്ച് 3 വര്‍ഷത്തെ ക്വൊട്ടേഷന്റെ ഭാഗമായിട്ടാണെന്നും കേസുകളൊക്കെ പാര്‍ട്ടി ഏറ്റെടുത്ത് കൊള്ളുമെന്നതിനാല്‍ തങ്ങള്‍ക്ക് പേടിക്കാനൊന്നുമില്ലെന്നൊക്കെയാണ് അവര്‍ അവനോട് പറഞ്ഞത്.
നിലവില്‍ ഞങ്ങളുടെ മേല്‍ ഒരുപാട് കേസുകളുണ്ടായതിനാല്‍ തന്നെ പുതിയൊരു കേസ് ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് നോമിനേഷന്‍ കൊടുക്കാതിരിക്കുകയാണ് നിനക്ക് നല്ലത് എന്നൊക്കെ പറഞ്ഞായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്.
ഞങ്ങള്‍ ഇലക്ഷനില്‍ മത്സരിക്കാതിരിക്കാന്‍ തന്നെ അവര്‍ ഒരു പാട് ശ്രമങ്ങള്‍ നടത്തി. അവര്‍ക്കെതിരായുള്ള ഒരു മത്സരവും അവര്‍ അനുവദിച്ചിരുന്നില്ല. വിയോജിപ്പില്ലാത്തിടത്ത് ജനാധിപത്യമില്ലെന്ന് അവര്‍ സൗകര്യപൂര്‍വ്വം മറന്നു കളയുകയായിരുന്നു.
ഒരുപാടു തവണ അധ്യാപകരോട് ഞങ്ങള്‍ പരാതിപ്പെട്ടെങ്കിലും ഒരു ഫലവുമുണ്ടായിരുന്നില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. UDSFല്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഇരുമ്പുദണ്ഡുകള്‍ കൊണ്ട് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റു പാര്‍ട്ടികളിലുള്ളവര്‍ക്കൊക്കെ ഇതൊക്കെ ഒരു തരം ഞെട്ടലുകളായിരുന്നു. പക്ഷെ അവര്‍ ഞങ്ങളെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു.
സത്യത്തില്‍ ക്യാമ്പസില്‍ ഒരു ഒരുമയും ഉണ്ടായിരുന്നില്ല. ഞങ്ങളിവിടെയെത്തിയിട്ടുള്ളത് പഠിക്കാനാണ്. അല്ലാതെ ഒരുപാട് കേസുകള്‍ക്ക് പിറകെ നടക്കാനല്ല. SFIക്കാരുടെ നിരന്തരമായ ഭീഷണി മൂലം എന്റെ ഒരു സുഹൃത്തിന് ഈ കോളേജ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. അവന്‍ ചെയ്ത ഒരേയൊരു തെറ്റ് 2017ലെ ഇലക്ഷനില്‍ മത്സരിച്ചു എന്നതായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അത്ര സുഖകരമായ കാര്യങ്ങളല്ല കോളേജില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ടത്തിനു മുമ്പില്‍ വെച്ചുപോലും പെണ്‍കുട്ടികളെ SFI ഗുണ്ടകള്‍ ക്രൂരമായി അക്രമിച്ചിരിക്കുകയാണ്. ക്യാമ്പസില്‍ നേതാക്കാളായി വളര്‍ന്നു വരുന്നുണ്ട് എന്നവര്‍ക്ക് തോന്നുന്നവരെയും തങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്നവരുമായ മുഴുവന്‍ ആണ്‍കുട്ടികളെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുകയാണ്.
പെണ്‍കുട്ടികളാരെങ്കിലും അവര്‍ക്കെതിരില്‍ വിരല്‍ ചൂണ്ടിയാല്‍ ‘നീ വെറുമൊരു പെണ്ണാണ്’ എന്നതായിരുന്നു സഖാക്കളുടെ മറുപടി. സമത്വത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന ‘പുരോഗമനവാദി’കളായ അവര്‍ പറഞ്ഞ് നാവെടുക്കുന്നതിന് മുമ്പ് ഇത്തരത്തിലാണ് പെണ്‍കുട്ടികളോട് പെരുമാറുന്നത്. സമത്വ സുന്ദര ഭാരതത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന, സഖാവേ, നിങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ (ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും) പ്രതീക്ഷിക്കുന്നതിതല്ല. സഖാവേ, സ്വയം മാറാന്‍ തയ്യാറാവുക.
ഞാനും ഒരു കമ്മ്യൂണിസ്സാണ്. പക്ഷെ ഞാനറിഞ്ഞ യഥാര്‍ത്ഥ കമ്മ്യൂണിസം ഇതല്ല. മടപ്പള്ളിയിലെ SFI അക്രമകാരികളെന്നെ ഞാന്‍ നിങ്ങളെ വിളിക്കൂ. നിങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ക്കെതിരെയുള്ള ചോദ്യങ്ങളെ നിങ്ങള്‍ക്കടിച്ചമര്‍ത്തേണ്ടി വരില്ല. എന്തുകൊണ്ട് നിങ്ങള്‍ക്കവയെ സ്വീകരിച്ചു കൂടാ ?
SFI സിന്ദാബാദ് എന്ന് വിളിച്ചിരുന്ന അതേ നാവുകൊണ്ടുതന്നെ ടഎക മൂര്‍ധാബാദ് എന്ന് ഇന്നെനിക്ക് വിളിക്കാനാറിയാം. ഒരു പേടിയുമില്ലാതെ തന്നെ. SFI മൂര്‍ധാബാദ്…മൂര്‍ധാബാദ്…മൂര്‍ധാബാദ്…
മടപ്പള്ളിയിലെ SFI തെമ്മാടികളെ, ടഎകകാരിയായിരുന്ന ഞാന്‍ ഒരു SFI വിരുദ്ധയായി മാറിയത് നിങ്ങളുടെ പ്രവര്‍ത്തനമൊന്നു കൊണ്ടു മാത്രമാണ്.
ഇത് എന്റെ മാത്രം കഥയല്ല. മര്യാദകെട്ട ഈ കൂട്ടത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ ഇനിയുമൊരുപാട് പേരുണ്ടവിടെ. പക്ഷെ അവര്‍ക്കൊക്കെ ഇവരുടെ മേല്‍ ഒരുതരം പേടിയാണ്. പക്ഷെ എന്നെ അവരുടെ കൂട്ടത്തില്‍ എണ്ണരുത്. ഞാന്‍ പൊരുതുന്നത് എനിക്കു വേണ്ടിയല്ല. മടപ്പള്ളിയിലെ ഓരോരുത്തര്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും ഒത്തൊരുമയുമാണ്. SFI എന്നാല്‍ Students Federation of India എന്നാണ്. അല്ലാതെ വിദ്യാര്‍ത്ഥി വിരുദ്ധ സംഘടന എന്നല്ല.
റഷ അഹമ്മദ്