ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പ്രഖ്യാപിച്ചു.
മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പുരസ്‌കാരം. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
Rashtrapati Bhavan: The President has been pleased to award Bharat Ratna to Nanaji Deshmukh (posthumously), Dr Bhupen Hazarika (posthumously), and former President Dr Pranab Mukherjee pic.twitter.com/tV8BTsOdNN— ANI (@ANI) January 25, 2019
ഭാരതരത്‌ന നേടിയതില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്ന് അദ്ദേഹം പറഞ്ഞു.