ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും മുസ്്‌ലിംകള്‍ക്കുമെതിരായി നടക്കുന്ന വര്‍ഗീയ അക്രമണങ്ങളുമായ ബന്ധപ്പെട്ട് നൂറിലേറെ മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമെന്നും അവര്‍ കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള, ഡല്‍ഹി മുന്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍ തുടങ്ങി 108 പേരാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
വര്‍ഗീയാക്രമണണങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട് എന്നത് ഭരണഘടനയ്ക്ക് തന്നെ ഭീഷണിയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഷവും വേദനയുമാണ് തുറന്ന് പറച്ചിലിന് തങ്ങളെ പ്രേരിപ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.