X

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ആണ് അന്ത്യം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അസുഖം കടുത്തതിനെ തുടര്‍ന്ന് മണിപ്പാല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.

1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇതിന് മുമ്പ് നിയമസഭാ സ്പീക്കറായും മറ്റും പ്രവര്‍ത്തിച്ചു. ശേഷം 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. പിന്നീടാണ്, 2009 മുതല്‍ 2012 വരെ യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായത്.

മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിലെ സോമനഹള്ളിയിലാണ് എസ് എം കൃഷ്ണയുടെ ജനനം.

 

 

webdesk17: