ആരാധികയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ മുന്‍ നേപ്പാള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മൂന് ഐപില്‍ താരവുമായ സന്ദീപ് ലാമച്ചന് അറസ്റ്റില്‍.വിദേശത്തായിരുന്ന ഇയാള്‍ കാഠ്മണ്ടുവിലെ ത്രിഭുവന്‍ രാജ്യന്തര വിമാനതാവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് അറസറ്റ്.
കഴിഞ്ഞ ആഗസറ്റിലാണ് കേസിനാസ്പദമായ സംഭവം.കാഠ്മണ്ഡു, ഭക്തപൂര്‍ എന്നിവടങ്ങളില്‍ വെച്ച്് പീഡനത്തിരയായി എന്നാണ് 17 കാരിയുടെ വെളിപ്പെടുത്തല്‍.താരത്തിന്റെ കടുത്ത ആരാധകയായിരുന്നു ഇവര്‍.
എന്നാല്‍ കേസടുത്തതിന് പിന്നാലെ തന്നെ ഒക്ടോബര്‍ ആറിന് രാജ്യത്ത് തിരികെയെത്തുമെന്നും കേസ് നിയമപരമായി നേരിടുമെന്നും താരം സാമൂഹ്യ മാധ്യമം വഴി വ്യക്തമാക്കിയിരുന്നു.
നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക ടല്ലാവാസിന്റെ കളിക്കാരനാണ് ഇയാള്‍.2018 ഐപില്‍ സീസണില്‍ ഡല്‍ഹിക്ക് വേണ്ടി ജഴ്സി അണിഞ്ഞിരുന്നു.