മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. 1966നും 74നുമിടയില്‍ 37 ടെസ്റ്റ് മത്സരങ്ങളിലും രണ്ട് ഏകദിന മത്സരങ്ങളിലും ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. 1971ല്‍ വെസ്റ്റ് ഇന്റീസിലും ഇംഗ്ലണ്ടിലും ഇന്ത്യക്കു വിജയം സമ്മാനിച്ച മത്സരങ്ങള്‍ ഉള്‍പ്പെടെ 16 ടെസ്റ്റുകളിലും രണ്ട് ഏകദിനസങ്ങളിലും വേഡിക്കര്‍ ഇന്ത്യയുടെ നായകനായിരുന്നു.
1941 ഏപ്രില്‍ ഒന്നിന് മുംബൈയിലാണ് വഡേക്കറിന്റെ ജനനം. 1958ല്‍ ബോംബെക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ വഡേക്കര്‍, 237 മത്സരങ്ങളില്‍ നിന്നായി 15380 റണ്‍സും പേരിലാക്കി. 1966ല്‍ ഇന്ത്യന്‍ ടീമിലെത്തി. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. 37 ടെസ്റ്റുകളിലായി 31.07 റണ്‍സ് ശരാശരി 2113 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്വറിയും 14 അര്‍ധസെഞ്ച്വറികളും വഡേക്കറിന്റെ പേരിലുണ്ട്.