X

വി.എച്.പി: തൊഗാഡിയ പുറത്ത്, പുതിയ പ്രസിഡണ്ട് മുന്‍ഹൈക്കോടതി ജഡ്ജ്

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു കനത്ത തോല്‍വി. 54 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി വി.എസ്. കോക്‌ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഹിമാചല്‍ ഗവണര്‍, മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയുമായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് വി.എസ്. കോക്‌ജെ.

192 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ 131 പേരും സദാശിവത്തെ പിന്തുണച്ചു. തൊഗാഡിയയുടെ വിശ്വസ്തനും അധ്യക്ഷനുമായിരുന്ന രാഘവ് റെഡ്ഢിക്ക് 60വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതോടെ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തൊഗാഡിയയ്ക്ക് നഷ്ടമാകും. പ്രസിഡന്റ് ആണ് വര്‍ക്കിങ് പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യേണ്ടത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സംഘപരിവാര്‍ സംഘടനകളില്‍ തൊഗാഡിയയെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം തൊഗാഡിയ തന്നെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ തോല്‍വി പിണയുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ തൊഗാഡിയ ശ്രമിച്ചുവെന്നും, നേതൃസ്ഥാനത്തുനിന്നും തൊഗാഡിയയെ മാറ്റണമെന്ന് ഇതിനു മുമ്പ് മോദി ആര്‍.എസ്.എസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, വിഎച്ച്പി രാജ്യാന്തരവര്‍ക്കിങ് പ്രസിഡന്റായി തൊഗാഡിയ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു.

52 വര്‍ഷത്തിനിടെ ആദ്യമായി അന്താരാഷ്ട്ര പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ നീക്കുന്നതിന് വേണ്ടിയാണെന്ന ആരോപണവുമായി വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് ജി. രാഘവ റെഡ്ഢി ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നതായി ആരോപണവുമായി പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.

നരേന്ദ്രമോദി ഉള്‍പ്പെടുന്ന പക്ഷം നിരന്തരം തൊഗാഡിയ തന്നെ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. വ്യാജഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമംനടക്കുന്നതായി അദ്ദേഹം ഒരിക്കല്‍ വികാരാധീനനായി പറഞ്ഞിരുന്നു. പിന്നില്‍ ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസുകളാണെന്നും തൊഗാഡിയ ആരോപിച്ചു. അന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ തൊഗാഡിയയെ അഹമ്മദാബാദിലെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

chandrika: