X

ബലാത്സംഗ കേസിലെ തടവുകാരനായ ആള്‍ദൈവത്തെ കാല്‍ത്തൊട്ട് വന്ദിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

 

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്.എന്‍ ഭാര്‍ഗ്ഗവ.

വിചാരണക്കായി ഇയാളെ ജോധ്പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായായിരുന്നു പരസ്യമായി കാല്‍തൊട്ട് വന്ദിച്ച് മുന്‍ ഗവര്‍ണ്ണര്‍ കൂടിയായിരുന്ന സ്.എന്‍ ഭാര്‍ഗ്ഗവ അനുഗ്രഹം നേടിയത്. പൊലീസിന്റെ അകമ്പടിയോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി കോടതിയിലേക്ക് വരുകയായിരുന്ന പ്രതിയുടെ മുന്‍പിലേക്ക് വന്ന ഭാര്‍ഗ്ഗവ പോലീസിന്റെ മുന്‍പില്‍ വച്ച് തന്നെ പ്രതിയുടെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഭാര്‍ഗവയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിയുടെ കാല്‍ തൊട്ടു വണങ്ങി.

ജോധ്പൂരില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താന്‍ ആശാറാമിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നറിഞ്ഞ ശേഷം ഇങ്ങാട്ട് വരികയായിരുന്നുവെന്നായിരുന്നു എന്ന് അനുഗ്രഹ നേടിയതിനുശേഷം ഭാര്‍ഗ്ഗവയുടെ പ്രതികരിച്ചു.

ജസറ്റിസ് ഭാര്‍ഗ്ഗവ തന്റെ പഴയകാല ഭക്തരില്‍ ഒരാളാണ്. വര്‍ഷങ്ങളായി അദ്ദേഹത്തിന് തന്നെ അറിയാം. അദ്ദേഹത്തിന് നീതിന്യായവകുപ്പുമായി വളരെ നല്ല ബന്ധമുണ്ട്. ശുഭകരമായതെന്തെങ്കിലും സംഭവിക്കുമെന്നും കോടതിയില്‍ നിന്ന് തിരിച്ച് ജയിലിലേക്ക് കൊണ്ടു പോകുമ്പോള്‍ ആശാറാം പറഞ്ഞു.

ബലാത്സംഗ കേസില്‍ വിചാരണത്തടവുകാരനായി ജയില്‍ കഴിയുകയാണ് ആശാറാം ബാപ്പു. 2013 ആഗസ്റ്റിലാണ് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആശാറാം ബാപ്പു ജയിലിലാകുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.

ആ കേസ് നടന്നുകൊണ്ടിരിക്കെ സൂറത്തിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പുവും, മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചുവെന്നാരോപിച്ച് രണ്ട് പെണ്‍കുട്ടികള്‍ രംഗത്തുവന്നിരുന്നു. പരാതിയെ തുടര്‍ന്ന് ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

chandrika: