X
    Categories: indiaNews

സമ്പദ് രംഗം തകര്‍ച്ചയിലാണ്, യുവാക്കള്‍ക്ക് തൊഴില്‍ വേണം; പഴയ ട്വീറ്റുകള്‍ മോദിയെ തിരിഞ്ഞു കൊത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍കാലത്ത് പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സാമ്പത്തിക രംഗം തകര്‍ച്ചയിലാണ്, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കൂ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ട്വീറ്റുകളാണ് മോദിയെ തിരിഞ്ഞു കൊത്തുന്നത്.

രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് മോദി പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം വീണ്ടും പോസ്റ്റ് ചെയ്തു. നിങ്ങള്‍ നേരത്തെ പറഞ്ഞ കാര്യം മാത്രമാണ് ഇപ്പോള്‍ നിങ്ങളോട് പറയാനുള്ളത് എന്നെഴുതിയാണ് 2013 നവംബറില്‍ മോദി ട്വിറ്ററിലിട്ട കുറിപ്പ് ചിദംബരം റിട്വീറ്റ് ചെയ്തത്.

സാമ്പത്തിക മേഖല പ്രശ്‌നത്തിലാണ് യുവാക്കള്‍ക്ക് തൊഴില്‍ വേണം. സാമ്പത്തിക ശാസ്ത്രത്തില്‍ കുറച്ചു കൂടി സമയം ചെലവഴിക്കൂ. നിസ്സാരമായ രാഷ്ട്രീയത്തിലല്ല. ചിദംബരം ജി, കൈയിലുള്ള ജോലിയില്‍ ശ്രദ്ധിക്കൂ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മൈനസ് 23.9 ശതമാനത്തിലേക്ക് വീണതോടെയാണ് മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം മോദിക്കെതിരെ രംഗത്തുവന്നത്. നാലു ദശാബ്ദത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണിത്. കോവിഡ് മഹാമാരി മൂലമുള്ള ലോക്ക്ഡൗണാണ് സമ്പദ് വ്യവസ്ഥയെ ബാധിച്ചത്. അശാസ്ത്രീയമായ ലോക്ക്ഡൗണാണ് കേന്ദ്രസര്‍ക്കാറിന്റേത് എന്ന് നേരത്തെ പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ ഒന്നും ഫലം കണ്ടില്ല എന്ന് തെൡയിക്കുന്നതാണ് പുതിയ ജിഡിപി കണക്കുകള്‍.

Test User: