ഇംഗ്ലീഷ് ഫുട്‌ബോളില്‍ സമാനതകളേറെയില്ലാത്ത ലെജന്‍ഡാണ് വെയ്ന്‍ റൂണി. ഇംഗ്ലണ്ട് ദേശീയ ടീമിന് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്‍ടണ്‍, ഡിസി യുണൈറ്റഡ് ടീമുകള്‍ക്കായി തിളങ്ങിയ താരം. ഫുടബോളില്‍ എന്നേ വിരമിച്ച റൂണി പക്ഷേ ഒരു ബോക്‌സറായി അവസരം പരീക്ഷക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പേ ബോക്‌സിങ്ങിനോട് താല്‍പര്യമുള്ള റൂണി പ്രൊഫഷനല്‍ ബോക്‌സിങ്ങിലേക്കില്ലെങ്കിലും പ്രമുഖര്‍ക്കെതിരെ പ്രദര്‍ശന മത്സരത്തിനങ്ങാന്‍ താല്‍പര്യമറിയച്ചതാണ് സൂചന. യൂടൂബറായിരുന്ന ബോക്‌സര്‍ ജേയ്ക് പോളിനെതിരെ അങ്കത്തിനറങ്ങാനാണ് റൂണി എത്തുക. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ വെച്ചാണ് പോളിനെതിരെ മുഖാമുഖത്തിന് അവസരമൊരുക്കുമെന്നും മാര്‍ക്ക റിപ്പോര്‍ട്ടില്‍ പറയുന്നു.