X

ഡിവൈഎഫ്ഐ സമ്മേളനത്തിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ സി.പി.എം പ്രവര്‍ത്തകനായ ഹോട്ടല്‍ ഉടമക്കെതിരെ മര്‍ദ്ദനം

ഡി.വൈ.എഫ്.ഐ സമ്മേളനത്തിന് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ വ്യാപാരിയെ സി.പി.എം നേതാക്കള്‍ അക്രമിച്ചതായി പരാതി. പത്തനംതിട്ടയിലെ ഇരവിപേരൂരിലാണ് സംഭവം നടന്നത്. കുമ്പനാടില്‍ നിന്നുള്ള ജേക്കബ് മാത്യുവിനാണ് അക്രമം നേരിടേണ്ടി വന്നത്. സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഹോട്ടലില്‍ എത്തി സമ്മേളനത്തിനുള്ള സംഭാവന ആവശ്യപ്പെടുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ് ജേക്കബ് പറഞ്ഞു.

അക്രമികള്‍ മുഖത്ത് മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേസെടുത്ത് തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിക്കപ്പെട്ട ജേക്കബ് മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്നു. രണ്ടര മാസം മുന്‍പ് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

Test User: