ബെള്ളാവി മുൻ കോൺഗ്രസ് എം.എൽ.എ ആർ. നാരായൺ (81) അന്തരിച്ചു. അസുഖബാധയെ തുടർന്ന് തുമകുരു സിദ്ധഗംഗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടുതവണ നിയമനിർമാണ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. എസ്.എം. കൃഷ്ണയുടെ മന്ത്രിസഭയിൽ കർണാടക ഹൗസിങ് ബോർഡ് ചെയർമാനായിരുന്നു.